ഓൺലൈനിലൂടെ നേത്ര പരിശോധന കൂടാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ സംവിധാനം ഒരുക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA). RTA-യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മൂന്ന് മാസത്തേക്കാണ് ഈ സംവിധാനം നിലവിൽ ഒരുക്കിയിട്ടുള്ളത്. ഈ സംവിധാനത്തിലൂടെ ലൈസൻസ് പുതുക്കുന്നതിന് നിലവിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേത്ര പരിശോധന ഒഴിവാക്കിയിട്ടുണ്ട്.
ഓൺലൈനിലൂടെ നേത്ര പരിശോധന കൂടാതെ ഡ്രൈവിംഗ് ലൈസൻസ് എങ്ങിനെ പുതുക്കാം:
- ആദ്യമായി RTA-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.rta.ae സന്ദർശിക്കുക.
- വെബ്സൈറ്റിലെ പ്രധാന മെനുവിൽ സർവീസസ് (Services) എന്ന ലിങ്കിനു കീഴെ Drivers and Car Owner Services ക്ലിക്ക് ചെയ്യുക.
- ഈ ലിങ്ക് RTA-യുടെ വെബ്സൈറ്റിലൂടെയുള്ള വിവിധ സേവനങ്ങൾ കാണിക്കുന്ന പേജിലേക്ക് നിങ്ങളെ നയിക്കും.ഈ പേജിൽ നിന്ന് Driver Licensing എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന പേജിൽ Apply for Renewing a Driving License ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ നൽകുക. നടപടികൾ പൂർത്തിയാക്കുമ്പോൾ 1 വർഷത്തെ സാധുതയുള്ള ലൈസൻസ് നിങ്ങൾക്ക് ഡൌൺലോഡ് അല്ലെങ്കിൽ പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.