ദുബായ് ഭരണാധികാരി അറബ് ഹെൽത്ത് പ്രദർശന വേദി സന്ദർശിച്ചു

GCC News

യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറബ് ഹെൽത്ത് പ്രദർശന വേദി സന്ദർശിച്ചു. 2025 ജനുവരി 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ആരോഗ്യപരിചരണ മേഖലയിലെ നിക്ഷേപങ്ങൾ ഭാവിയിലേക്കുള്ള നിക്ഷേപങ്ങളാണെന്ന് ദുബായ് ഭരണാധികാരി ചൂണ്ടിക്കാട്ടി.

Source: Dubai Media Office.

സാങ്കേതികവിദ്യകൾ, അതിനൂതന ആശയങ്ങൾ എന്നിവ കൂടുതൽ മികച്ചതും, കാര്യക്ഷമവും, ഉൾകൊള്ളുന്നതുമായ ആരോഗ്യ പരിചരണ സംവിധാനങ്ങളിലേക്ക് വഴിതെളിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Dubai Media Office.

ഉയർന്ന നിലവാരം പുലർത്തുന്ന വികസിതമായ ഒരു ആരോഗ്യ പരിചരണ സംവിധാനം ഒരുക്കുന്നതിൽ യു എ ഇ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഴുവൻ നിവാസികളുടെയും ജീവിതനിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ള അത്യന്താധുനികമായ ദർശനങ്ങളുടെ ഭാഗമാണ് ഈ നയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ ആരോഗ്യപരിചരണ പ്രദർശനമായ അറബ് ഹെൽത്തിന്റെ അമ്പതാമത് പതിപ്പ് 2025 ജനുവരി 27-ന് ആരംഭിച്ചിരുന്നു.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് അറബ് ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. ഈ പ്രദർശനം 2025 ജനുവരി 30-ന് അവസാനിക്കും.

180 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പരിചരണമേഖലയിലെ 3000-ത്തിലധികം പ്രദർശകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.