പതിനാറാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ (SCRF 2025) 2025 ഏപ്രിൽ 23-ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തവണത്തെ ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ 2025 ഏപ്രിൽ 23 മുതൽ മെയ് 4 വരെ നടക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചിട്ടുണ്ട്. ഷാർജയിലെ എക്സ്പോ സെന്ററിൽ വെച്ചാണ് ഈ മേള നടത്തുന്നത്.
കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള ഏറ്റവും പുതിയ കൃതികളുടെ വൈവിധ്യമാർന്ന ശ്രേണി ഈ മേളയിൽ പ്രദർശിപ്പിക്കുന്നതാണ്. കൂടാതെ മേളയുടെ ഭാഗമായി 12 ദിവസങ്ങളിലായി സംവേദനാത്മക പ്രവർത്തനങ്ങൾ, നാടക, കലാ പ്രകടനങ്ങൾ, വിദ്യാഭ്യാസ, വിനോദ പരിപാടികൾ എന്നിവയും അരങ്ങേറുന്നതാണ്.
കുട്ടികളുടെയും യുവാക്കളുടെയും കഴിവുകൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവരുടെ ബുദ്ധിയും അറിവും വിശാലമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിദഗ്ധരുടെ ഒരു പ്രത്യേക സംഘം നയിക്കുന്ന സംവേദനാത്മക വർക്ക്‌ഷോപ്പുകൾ ഈ വർഷത്തെ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കുന്നതാണ്.
WAM