രാജ്യത്ത് ഈ വാരാന്ത്യത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മെയ് 13-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
عودة الرياح الشمالية الغربية حيث تتراوح مابين النشطة إلى القوية في سرعتها ابتداءً من يوم الجمعة الموافق 16 مايو 2025 وحتى بداية الأسبوع القادم. قد تتسبب في إثارة الغبار وتدني مدى الرؤية الأفقية على بعض المناطق مع استمرار التحذيرات البحرية خلال هذه الفترة.#قطر
— أرصاد قطر (@qatarweather) May 13, 2025
The return of… pic.twitter.com/QakNY3VLTl
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2025 മെയ് 16, വെള്ളിയാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന് സാധ്യതയുണ്ട്. ഈ കാറ്റ് അടുത്ത ആഴ്ച തുടക്കം വരെ രാജ്യത്ത് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ശക്തമായ കാറ്റ് മൂലം തുറന്ന പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.