ദുബായ് – അൽ ഐൻ റോഡിൽ പുതിയ പാലം നിർമ്മിക്കുന്നതായി RTA

GCC News

ദുബായ് – അൽ ഐൻ റോഡിൽ ഒരു പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 മെയ് 19-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായ് – അൽ ഐൻ റോഡിലെ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനും, യാത്രാ സമയം വെട്ടിച്ചുരുക്കുന്നതിനും ഇതിലൂടെ RTA ലക്ഷ്യമിടുന്നു. ദുബായ് – അൽ ഐൻ റോഡിൽ നിന്ന് നാഥ് അൽ ഷെബായിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്.

Source: Dubai RTA.

രണ്ട് വരികളോടെ 700 മീറ്റർ നീളമുള്ള ഈ പാലം ദുബായ് – അൽ ഐൻ റോഡിൽ നിന്ന് നാഥ് അൽ ഷെബായിലേക്കുള്ള യാത്രാ സമയം നിലവിലെ ആറ് മിനിറ്റിൽ നിന്ന് കേവലം ഒരു മിനിറ്റാക്കി ചുരുക്കുന്നതാണ്. നാഥ് അൽ ഷെബാ മേഖലയിലെ പാർപ്പിടപ്രദേശങ്ങളിലേക്ക് ദുബായ് – അൽ ഐൻ റോഡിൽ നിന്ന് നേരിട്ട് യാത്ര ചെയ്യുന്നതിന് ഈ പാലം സഹായകമാകുന്നതാണ്.

Source: Dubai RTA.

2025-ന്റെ നാലാം പാദത്തിലായിരിക്കും ഈ പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതെന്ന് RTA അറിയിച്ചിട്ടുണ്ട്. 2026-ന്റെ അവസാന പാദത്തോടെ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്.

മണിക്കൂറിൽ ഏതാണ്ട് 2600-ഓളം വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്.