മെയ് മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി

UAE

2025 മെയ് മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 724.7 മില്യൺ യു എ ഇ ദിർഹം എന്ന റെക്കോർഡ് വിൽപ്പന കൈവരിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

മെയ് മാസത്തിലെ വില്പനയുടെ കണക്കുകൾ പ്രകാരം ഇത് റെക്കോർഡാണ്. 2024 മെയ് മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 12.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ 2025-ലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന കണക്കാണിത്.