റിയാദ് മെട്രോ: ഓറഞ്ച് ലൈനിൽ ഒരു പുതിയ സ്റ്റേഷൻ തുറന്ന് കൊടുത്തു

featured GCC News

റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ ഒരു പുതിയ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. 2025 ജൂൺ 26-നാണ് ഈ പുതിയ മെട്രോ സ്റ്റേഷൻ തുറന്ന് കൊടുത്തത്.

ഹസ്സൻ ബിൻ താബിത് സ്ട്രീറ്റ് മെട്രോ സ്റ്റേഷനാണ് ഓറഞ്ച് ലൈനിൽ തുറന്ന് കൊടുത്തിരിക്കുന്നത്. റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ സേവനങ്ങൾ 2025 ജനുവരി 5-ന് ആരംഭിച്ചിരുന്നു.

റിയാദിന്റെ കിഴക്ക്, പടിഞ്ഞാറ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഓറഞ്ച് ലൈൻ നിർമ്മിച്ചിരിക്കുന്നത്. നാല്പത്തൊന്ന് കിലോമീറ്റർ നീളമുള്ള ഓറഞ്ച് ലൈൻ ജിദ്ദ റോഡ് മുതൽ ഖഷം അൽ ആൻ മേഖലയിലെ സെക്കന്റ് ഈസ്റ്റേൺ റിങ് റോഡ് വരെയാണ് സർവീസ് നടത്തുന്നത്.