ദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് 2025 നവംബർ 17-ന് ആരംഭിക്കും. 2025 ജൂലൈ 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The 19th Dubai Airshow returns from 17 to 21 November 2025 at Dubai World Central, with over 1,400 global companies and 93 start-ups set to showcase the latest aircraft, breakthrough products, and next-generation technologies transforming the aviation and space industries. pic.twitter.com/6poemBlw3v
— Dubai Media Office (@DXBMediaOffice) July 5, 2025
2025 നവംബർ 17 മുതൽ നവംബർ 21 വരെയാണ് പത്തൊമ്പതാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്.
വ്യോമയാന മേഖലയിൽ ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു എയർഷോ ആണിത്. ഇത്തവണത്തെ ദുബായ് എയർഷോയിൽ ആയിരത്തി നാനൂറിലധികം കമ്പനികൾ, 93 സ്റ്റാർട്ട്-അപ്പ് സ്ഥാപനങ്ങൾ എന്നിവ പങ്കെടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്.
സന്ദർശകർക്ക് വ്യോമയാന, ബഹിരാകാശ മേഖലകളിൽ നിന്നുള്ള അതിനൂതന സാങ്കേതികവിദ്യകൾ, പുത്തൻ ആശയങ്ങൾ മുതലായവ അടുത്തറിയുന്നതിന് ദുബായ് എയർഷോ അവസരമൊരുക്കുന്നു.
Cover Image: WAM.

