സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ ഒരുങ്ങുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. 2025 ജൂലൈ 10-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
.@znmuae will open to the public in December 2025 in Saadiyat Cultural District Abu Dhabi. Supported by @dctabudhabi, the museum will feature six galleries spanning 300,000 years of human history, building on Sheikh Zayed’s legacy and influence on the UAE’s national identity. pic.twitter.com/TZ4EEOrlYK
— مكتب أبوظبي الإعلامي (@ADMediaOffice) July 10, 2025
യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ബഹുമാനസൂചകമായാണ് ഈ മ്യൂസിയം ഒരുക്കുന്നത്. വിദ്യാഭ്യാസം, ദേശീയത തുടങ്ങിയ മൂല്യങ്ങളോട് അദ്ദേഹം പുലർത്തിയിരുന്ന പ്രതിബദ്ധതയുടെ സൂചകമാണ് ഈ മ്യൂസിയം.

ഷെയ്ഖ് സായിദ് മുന്നോട്ട് വെച്ചിരുന്ന ദർശനങ്ങൾ, മൂല്യങ്ങൾ, എമിറാത്തി സംസ്കാരം, പൈതൃകം തുടങ്ങിയവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ഈ മ്യൂസിയത്തിൽ യു എ ഇയിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള പ്രദർശനങ്ങൾ ഉൾപ്പെടുത്തുന്നതാണ്.

രണ്ട് നിലകളിലായി ആറ് സ്ഥിരം ഗാലറികളിലൂടെ മൂന്ന് ലക്ഷം വർഷം നീളുന്ന മാനവചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് സായിദ് നാഷണൽ മ്യൂസിയം.
ആഗോള സംസ്കാരങ്ങളും, നാഗരികതകളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൽ യു എ ഇ പുലർത്തുന്ന പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ട്. ലൂവർ അബുദാബി മ്യൂസിയം, ഗുഗൻഹെയിം അബുദാബി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി, ടീംലാബ് ഫിനോമിന അബുദാബി തുടങ്ങിയ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിലാണ്.
Cover Image: Abu Dhabi Media Office.

