അബുദാബി: സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

featured UAE

സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ 2025 ജൂലൈ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

2025 ജൂലൈ 25-നാണ് അബുദാബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

Source: @ad_mobility.

ഈ അറിയിപ്പ് പ്രകാരം സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ 2025 ജൂലൈ 25-ന് രാത്രി 11 മണി മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം ജൂലൈ 28, തിങ്കളാഴ്ച രാവിലെ 5 മണിവരെ തുടരും.