എയർ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങൾ അബുദാബി വിമാനത്താവളത്തിലെ ടെർമിനൽ എയിൽ നിന്ന്

featured UAE

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ അബുദാബി വിമാനത്താവളത്തിലെ പ്രവർത്തനം 2023 നവംബർ 1 മുതൽ ടെർമിനൽ എയിൽ നിന്നായിരിക്കും. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനലായ ‘ടെർമിനൽ എ’ 2023 നവംബർ 1 മുതൽ പ്രവർത്തനമാരംഭിക്കുന്ന സാഹചര്യത്തിലാണിത്.

നവംബർ 1 മുതൽ നവംബർ 14 വരെ മൂന്ന് ഘട്ടങ്ങളിലായാണ് പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതിൽ നവംബർ 1-നുള്ള ആദ്യ ഘട്ടത്തിൽ ഇന്ത്യ എക്‌സ്പ്രസ് ഉൾപ്പടെ 15 വിമാനകമ്പനികൾ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ എയിലൂടെ തങ്ങളുടെ സേവനങ്ങൾ നൽകുന്നത് ആരംഭിക്കുന്നതാണ്.

742,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉൾക്കൊള്ളുന്ന ടെർമിനൽ എ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണ്.