വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് നിയമപരമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിന് നിശ്ചയിച്ചിരുന്ന സമയപരിധി നീട്ടി നൽകാൻ അധികൃതർ തീരുമാനിച്ചു. 2025 ജൂലൈ 28-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ്സ് ഓഫ് പാസ്സ്പോർട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
الجوازات: تمديد مهلة مبادرة تمديد تأشيرات الزيارة بمختلف أنواعها وأسمائها لغرض المغادرة النهائية لمدة (30) يومًا.https://t.co/uzO9wsmtjk pic.twitter.com/Hy2pu0jmv8
— الجوازات السعودية (@AljawazatKSA) July 27, 2025
ഈ അറിയിപ്പ് പ്രകാരം വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനായി മുപ്പത് ദിവസത്തെ അധികസമയം കൂടി അനുവദിച്ചിട്ടുണ്ട്.
ഈ തീരുമാന പ്രകാരം, സമയപരിധി അവസാനിച്ച എല്ലാ തരം വിസിറ്റ് വിസകളുടെയും കാലാവധി മുപ്പത് ദിവസത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ്സ് ഓഫ് പാസ്സ്പോർട്സ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിസകളുടെ കാലാവധി നീട്ടി നൽകുന്ന നടപടികൾ 2025 ജൂലൈ 26 മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിസിറ്റ് വിസ കാലാവധി അവസാനിച്ചിട്ടുള്ള വ്യക്തികൾക്ക് ഈ മുപ്പത് ദിവസത്തെ കാലയളവിൽ പിഴതുകകൾ, നിശ്ചിത ഫീസ് എന്നിവ അടച്ച ശേഷം തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താവുന്നതും, സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാവുന്നതുമാണ്. നിയമപരമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനായാണ് ഈ വിസ കാലാവധി നീട്ടി നൽകുന്നത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബിഷെർ ഇലക്ട്രോണിക് സംവിധാനത്തിളുള്ള തവസ്സുൽ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

