ഒമാൻ: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ ലൈസൻസ് നിർബന്ധമാക്കുന്നു

featured GCC News

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ 2025 സെപ്റ്റംബർ 1 മുതൽ ലൈസൻസ് നിർബന്ധമാക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2025 ഓഗസ്റ്റ് 4-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാനിൽ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ തിരഞ്ഞെടുത്ത ഏതാനം തൊഴിൽ പദവികളിലാണ് പ്രത്യേക ലൈസൻസിങ് നിബന്ധന ഏർപ്പെടുത്തുന്നത്.

ഇത്തരം തൊഴിൽ പദവികളിൽ തൊഴിലെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒമാൻ എനർജി സൊസൈറ്റിക്ക് കീഴിലുള്ള എനർജി ആൻഡ് മിനറൽസ് സെക്ടർ സ്‌കിൽസ് യൂണിറ്റിൽ നിന്ന് ഈ പ്രത്യേക ലൈസൻസ് നേടാവുന്നതാണ്.

ഈ തീരുമാനപ്രകാരം താഴെ പറയുന്ന തൊഴിൽ പദവികളിലാണ് ഈ ലൈസൻസ് നിർബന്ധമാക്കുന്നത്:

  • HSE Advisor
  • Mobile Crane Operator
  • Telescopic Handler Operator
  • Forklift Operator
  • Excavator Operator
  • MEWP Operator
  • Slinger/Signaller/RNB
  • Overhead crane operator
  • Vehicle Marshaller
  • Lifting Supervisor
  • Appointed Person
  • Mud Tester
  • Facilities Maintenance Crafts person
  • Manual Welder
  • Mechanical Crafts person
  • Assistant Driller
  • Building Maintenance Technician
  • Automated Mechanized Welding Operator
  • Machine Operator
  • CNC Machine Operator
  • Electrical Crafts person
  • Facilities Maintenance Fitter
  • Sheet Metalworker
  • Driller
  • Production Assembler
  • Machinist
  • Instrument Crafts person
  • Roustabout
  • Facilities Maintenance Technician
  • Plate Worker
  • Mechanical Technician
  • Floorman
  • Structural Steelworker
  • CNC Machinist
  • Electrical Technician
  • Pipe and Tube Fabricator
  • Derrickman
  • Instrument Technician
  • Tool Pusher
  • Welding Assistant
  • Machine Tool Technician
  • Fitting and Assembly Technician
  • Pipe and Fitting Assembling Technician

ഇത്തരം തൊഴിൽ പദവികളിലേക്കുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും, പുതുക്കുന്നതിനും ഈ ലൈസൻസ് നിർബന്ധമാകുന്നതാണ്.