ഈ വാരാന്ത്യത്തിൽ അസിർ മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ റിപ്പോർട്ട് പ്രകാരം അസിർ പ്രവിശ്യയിൽ സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മേഖലയിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇതോടൊപ്പം മേഖലയിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്. ജസാൻ, അൽ ബാഹ, മക്ക മേഖലകളിലും ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്.

