റിയാദ് പ്രവിശ്യയിൽ നിന്ന് 50000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. 2025 ഓഗസ്റ്റ് 10-നാണ് സൗദി ഹെറിറ്റേജ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
في إطار صونها لمحفظة التراث الوطني؛#هيئة_التراث تنهي أعمال المسح والتنقيب الأثري في موقع هضبة العرقوب الأثري ببلدة القرينة في منطقة الرياض، وذلك ضمن #مبادرة_اليمامة للتنقيب الأثري. pic.twitter.com/Rsm6p5Ej72
— هيئة التراث (@MOCHeritage) August 10, 2025
റിയാദിന് വടക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ ഖുറൈനാഹ് ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉത്ഖനനപ്രവർത്തനങ്ങളിലാണ് ഈ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ആർക്കിയോളജിക്കൽ സർവേ, ഉത്ഖനനം എന്നിവ പൂർത്തിയാക്കിയതായി കമ്മീഷൻ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഇവിടെ നിന്ന് ആയിരക്കണക്കിന് വർഷം പഴക്കമുള്ള മനുഷ്യവാസത്തിന്റെ തെളിവുകളായി നിരവധി നിർമ്മിതികളും, പുരാവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ബി സി മൂവായിരത്തിനും, ബി സി ആയിരത്തിനും ഇടയിലേതെന്ന് കരുതുന്ന വൃത്താകൃതിയിലുള്ള ശവക്കല്ലറകളുടേതിന് സമാനമായ നിർമ്മിതികൾ, ഒരു പ്രാചീന പാതയുടെ അവശേഷിപ്പുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
അൽ ഖുറൈനാഹ് താഴ്വരയെ അൽ ഖുറൈനാഹ് സമതലവുമായി ബന്ധിപ്പിച്ചിരുന്നതായി കരുതുന്ന ഈ പാത റിയാദ് വരെ നീണ്ട് കിടന്നിരുന്നതായാണ് സൂചന. അമ്പതിനായിരം വർഷത്തോളം പഴക്കമുള്ള മൺപാത്രങ്ങളുടെ അവശേഷിപ്പുകൾ, കല്ല് കൊണ്ടുള്ള ഉപകരണങ്ങൾ തുടങ്ങിയവയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Cover Image: @MOCHeritage.

