കാലാവധി അവസാനിച്ച വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് അനുവദിച്ചിരുന്ന അധിക സമയം നീട്ടിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2025 ഓഗസ്റ്റ് 28-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
The General Directorate of Traffic announces the extension of the grace period for rectifying the status of vehicles with expired registrations that have exceeded the legal period stipulated in Article (11) of Traffic Law No. (19) of 2007, for a period of 60 days, effective from… pic.twitter.com/rLz0OPmdUQ
— Ministry of Interior – Qatar (@MOI_QatarEn) August 28, 2025
ട്രാഫിക് നിയമം ’19/2007′-ലെ ആർട്ടിക്കിൾ 11 പ്രകാരം കാലാവധി അവസാനിച്ച വാഹന രജിസ്ട്രേഷൻ രേഖകൾ പുതുക്കുന്നതിന് 60 ദിവസത്തെ അധിക സമയം കൂടി അനുവദിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കിയിട്ടുണ്ട്. 2025 ഓഗസ്റ്റ് 28 മുതലാണ് അറുപത് ദിവസത്തെ ഈ അധിക സമയം ആരംഭിക്കുന്നത്.
ഇത്തരം രേഖകൾ പുതുക്കുന്നതിന് 2025 ജൂലൈ 27 മുതൽ മുപ്പത് ദിവസത്തെ അധിക സമയമാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ 2025 ഓഗസ്റ്റ് 28 മുതൽ 60 ദിവസത്തെ അധികസമയമായി നീട്ടി നൽകിയിരിക്കുന്നത്.

