ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രീക്ക് സ്റ്റേഷൻ മേഖലയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2025 സെപ്റ്റംബർ 5-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
تزامناً مع بدء تنفيذ أعمال الخط الأزرق لمترو دبي، تعلن #هيئة_الطرق_و_المواصلات عن تنفيذ تحويله مرورية على طريق الخدمة المؤدي إلى محطة الخور. ننصح السائقين باتباع اللوحات الإرشادية للوصول إلى المحطة. يرجى التخطيط لرحلاتكم مسبقاً واستخدام الطرق البديلة لضمان وصولكم لوجهاتكم براحة… pic.twitter.com/JVoioNNo4r
— RTA (@rta_dubai) September 5, 2025
ഈ അറിയിപ്പ് പ്രകാരം ദുബായ് മെട്രോ ക്രീക്ക് സ്റ്റേഷൻ പരിസരങ്ങളിൽ ഗതാഗതം ഭാഗികമായി വഴിതിരിച്ച് വിടുന്നതാണ്. ഈ മേഖലയിൽ നൽകിയിട്ടുള്ള അടയാള ബോർഡുകൾ ശ്രദ്ധിക്കണമെന്ന് RTA ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

