അബുദാബി: സായിദ് ചാരിറ്റി റൺ നവംബർ 29-ന് സംഘടിപ്പിക്കും

featured GCC News

ഈ വർഷത്തെ സായിദ് ചാരിറ്റി റൺ 2025 നവംബർ 29, ശനിയാഴ്ച്ച അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

എർത് അബുദാബി (ERTH) ഹോട്ടലിൽ സമാപിക്കുന്ന രീതിയിലാണ് ഇത്തവണ ഈ മത്സരഓട്ടം സംഘടിപ്പിക്കുന്നത്. സായിദ് ചാരിറ്റി റണിന്റെ ഇരുപത്തിനാലാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്.

വാഹത് അൽ കരാമയിൽ നിന്ന് ആരംഭിച്ച് എർത് അബുദാബി ഹോട്ടലിൽ സമാപിക്കുന്ന രീതിയിലായിരിക്കും ഇരുപത്തിനാലാമത് സായിദ് ചാരിറ്റി റൺ നടത്തുന്നത്. യു എ ഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുന്നോട്ട് വെച്ചിരുന്ന മനുഷ്യസ്‌നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഈ മത്സരഓട്ടം.

മൂന്ന്, അഞ്ച്, പത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സായിദ് ചാരിറ്റി റൺ നടത്തുന്നത്. ഈ മത്സരഓട്ടത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ https://my.raceresult.com/362416/registration എന്ന വിലാസത്തിൽ ലഭ്യമാണ്.