അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ (E10) 2025 ഒക്ടോബർ 20, തിങ്കളാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അബുദാബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
Partial Road Closure on
— أبوظبي للتنقل | AD Mobility (@ad_mobility) October 10, 2025
Sheikh Zayed Bin Sultan Street (E10)
Abu Dhabi
From Friday, 10 October 2025
To Monday, 20 October 2025 pic.twitter.com/KDLnairk1t
ഈ അറിയിപ്പ് പ്രകാരം ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ കോർണിഷ് ദിശയിൽ 2025 ഒക്ടോബർ 10 മുതൽ 2025 ഒക്ടോബർ 20, തിങ്കളാഴ്ച രാവിലെ 5 മണിവരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഘട്ടങ്ങളായാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്:
- ആദ്യ ഘട്ടത്തിൽ കോർണിഷ് ദിശയിൽ ഇടത് വശത്തെ മൂന്ന് വരികൾ 2025 ഒക്ടോബർ 10 മുതൽ ഒക്ടോബർ 14-ന് രാത്രി 10 മണിവരെ അടച്ചിടുന്നതാണ്.
- രണ്ടാം ഘട്ടത്തിൽ കോർണിഷ് ദിശയിൽ വലത് വശത്തെ രണ്ട് വരികൾ 2025 ഒക്ടോബർ 14-ന് രാത്രി 10 മണിമുതൽ ഒക്ടോബർ 20-ന് രാവിലെ 5 മണിവരെ അടച്ചിടുന്നതാണ്.

