വരും ദിനങ്ങളിൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് യു എ ഇ അധികൃതർ ആഹ്വാനം ചെയ്തു. 2025 ഒക്ടോബർ 11-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#تنبيه #المركز_الوطني_للأرصاد
— المركز الوطني للأرصاد (@ncmuae) October 11, 2025
#Alert_#NCM pic.twitter.com/5drQXPGowi
താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്:
- വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്വരകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവ മുറിച്ച് കടക്കുന്നതിനോ, ഇത്തരം ഇടങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനോ ശ്രമിക്കരുത്.
- ഇടിമിന്നൽ അനുഭവപ്പെടുന്ന സമയങ്ങളിൽ തുറന്ന ഇടങ്ങളിൽ നിന്നും, ഉയരമേറിയ ഇടങ്ങളിൽ നിന്നും വിട്ട് നിൽക്കേണ്ടതാണ്.
- ശക്തമായ കാറ്റിൽ പറന്ന് വരുന്ന വസ്തുക്കൾ, പൊടി എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതാണ്.
- കാലാവസ്ഥാ അറിയിപ്പുകൾക്കായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരേണ്ടതാണ്.
- വാഹനങ്ങൾ ജാഗ്രതയോടെ ഓടിക്കേണ്ടതാണ്.
യു എ ഇയിൽ ഒക്ടോബർ 10 മുതൽ അടുത്ത ആഴ്ച പകുതി വരെ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടത്.
ഒക്ടോബർ 10 മുതൽ അടുത്ത ആഴ്ച പകുതി വരെ യു എ ഇയുടെ വടക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിലും ഏതാനം ഉൾപ്രദേശങ്ങളിലും മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി അധികൃതർ കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിട്ടുണ്ട്.

