അബുദാബി: ഒക്ടോബർ 14 വരെ മഴയ്ക്ക് സാധ്യത

UAE

എമിറേറ്റിൽ 2025 ഒക്ടോബർ 14, ചൊവാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി അധികൃതർ അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അബുദാബിയിൽ വിവിധ ഇടങ്ങളിൽ ഒക്ടോബർ 14 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം കാറ്റിനും സാധ്യതയുണ്ട്.

പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • വാഹനങ്ങൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യേണ്ടതാണ്. വേഗപരിധി സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
  • വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങൾ, താഴ്വരകൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കേണ്ടതാണ്.
  • പ്രഥമശുശ്രൂഷ കിറ്റ് കൈവശം കരുതേണ്ടതാണ്.
  • ടോർച്ച് പോലുള്ള മറ്റ് പ്രകാശ സ്രോതസ്സുകൾ കൈവശം കരുതേണ്ടതാണ്.