അഞ്ചാമത് അൽ സില മറൈൻ ഫെസ്റ്റിവൽ 2025 നവംബർ 7-ന് അബുദാബിയിലെ അൽ ദഫ്‌റയിൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Hamdan bin Zayed, the 5th Al Sila Marine Festival will take place 7-16 November 2025 at Al Sila Waterfront, Al Dhafra Region. Organised by Abu Dhabi Heritage Authority, in collaboration with Abu Dhabi Marine Sports Club, the event preserves UAE heritage. pic.twitter.com/X0iq3kDjjo
— مكتب أبوظبي الإعلامي (@ADMediaOffice) October 29, 2025
അൽ ദഫ്‌റ മേഖലയിലെ അൽ സില വാട്ടർഫ്രണ്ടിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചാമത് അൽ സില മറൈൻ ഫെസ്റ്റിവൽ 2025 നവംബർ 7 മുതൽ 16 വരെ നീണ്ട് നിൽക്കും.
അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് അൽ സില മറൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അഞ്ചാമത് അൽ സില മറൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി 64 മറൈൻ, സ്പോർട്ടിങ്, ബീച്ച് മത്സരങ്ങൾ നടത്തുന്നതാണ്.
ആകെ 6.4 മില്യൺ ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് അഞ്ചാമത് അൽ സില മറൈൻ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 43 അടി നീളമുള്ള പരമ്പരാഗത അറബി പായ്ക്കപ്പലുകളുടെ റേസ്, ബറാഖ പായ്ക്കപ്പലുകളുടെ റേസ്, മത്സ്യബന്ധന മത്സരങ്ങൾ, ഫാൽക്കണറി ചാംപ്യൻഷിപ്, സൈക്ലിംഗ് റേസ്, ഓട്ടമത്സരങ്ങൾ, ബീച്ച് വോളീബോൾ, ബീച്ച് ഫുട്ബാൾ, ഡോമിനോ, കാരംസ് ടൂർണമെന്റുകൾ തുടങ്ങിയ മത്സരങ്ങൾ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
യു എ ഇയുടെ സാംസ്കാരിക പെരുമയുടെ ആഘോഷം എന്ന രീതിയിലാണ് അൽ സില മറൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
Cover Image: Abu Dhabi Media Office.

