യു എ ഇ: MoHRE ഫീസ്, പിഴ തുകകൾ എന്നിവ തവണകളായി അടച്ച് തീർക്കാൻ അവസരം

featured GCC News

യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷനുമായി (MoHRE) ബന്ധപ്പെട്ട ഫീസ്, പിഴ തുകകൾ എന്നിവ തവണകളായി അടച്ച് തീർക്കാൻ അവസരം.

മന്ത്രാലയവുമായി ബന്ധപ്പെട്ട പിഴതുകകൾ, ഫീസ് തുടങ്ങിയവ പ്രതിമാസ തവണകളായി അടച്ച് തീർക്കുന്നതിന് ഇതിലൂടെ അവസരം ലഭിക്കുന്നു.

യു എ ഇയിലെ എട്ട് ബാങ്കുകളുമായി ചേർന്നാണ് MoHRE ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയിൽ പങ്ക് ചേർന്നിട്ടുളള ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളുള്ളവർക്ക് MoHRE-യുമായി ബന്ധപ്പെട്ട ഫീസ്, പിഴ തുകകൾ എന്നിവ തവണകളായി അടിച്ച് തീർക്കാവുന്നതാണ്.

താഴെ പറയുന്ന ബാങ്കുകളുമായി ചേർന്നാണ് MoHRE ഈ പദ്ധതി നടപ്പിലാക്കുന്നത്:

  • അബുദാബി കൊമേർഷ്യൽ ബാങ്ക്.
  • അബുദാബി ഇസ്ലാമിക് ബാങ്ക്.
  • ഫസ്റ്റ് അബുദാബി ബാങ്ക്.
  • എമിറേറ്റ്സ് NBD.
  • മഷ്‌റെക് ബാങ്ക്.
  • കൊമേർഷ്യൽ ബാങ്ക് ഓഫ് ദുബായ്.
  • കൊമേർഷ്യൽ ഇന്റർനാഷണൽ ബാങ്ക്.
  • RAK ബാങ്ക്.

ഇതിൽ അബുദാബി കൊമേർഷ്യൽ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക് എന്നിവ ഒഴികെയുള്ള ബാങ്കുകൾ ഇത്തരം തുകകൾ ചുരുങ്ങിയത് അഞ്ഞൂറ് ദിർഹം വരെയുള്ള പ്രതിമാസ തവണകളായി അടയ്ക്കാൻ അനുമതി നൽകിയിട്ടുണ്ട്. അബുദാബി കൊമേർഷ്യൽ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക് എന്നിവയിൽ ചുരുങ്ങിയ തുക 1000 ദിർഹമാണ്.