ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 26, 27 എന്നീ തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് കോമ്പൻസേറ്ററി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.
26 و 27 من نوفمبر 2025م إجازة رسمية بمناسبة اليوم الوطني لسلطنة عُمان.#وزارة_العمل pic.twitter.com/VeYn5VLWc3
— وزارة العمل -سلطنة عُمان (@Labour_OMAN) November 9, 2025
2025 നവംബർ 26, 27 എന്നീ അവധി ദിനങ്ങളിൽ തൊഴിലുടമകൾക്ക് ആവശ്യമെങ്കിൽ തൊഴിലാളികളുടെ അനുമതിയോടെ സ്ഥാപനങ്ങളുടെ പ്രവർത്തനം തുടരാമെന്നും, പകരമായി തൊഴിലാളികൾക്ക് നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം കോമ്പൻസേറ്ററി ലീവ്, മറ്റു ആനുകൂല്യങ്ങൾ എന്നിവയ്ക്ക് അവകാശമുണ്ടാകുമെന്നും ഒമാൻ തൊഴിൽ മന്ത്രാലയം ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 26, ബുധനാഴ്ച, നവംബർ 27, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

