ദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് 2025 നവംബർ 17-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai Airshow 2025, in its 19th edition and held under the theme “The Future is Here”, brings together more than 1,500 exhibitors representing 150 countries. This year’s show features over 200 of the latest commercial and military aircraft and is expected to welcome 148,000… pic.twitter.com/qk211ZtAx9
— Dubai Media Office (@DXBMediaOffice) November 10, 2025
2025 നവംബർ 17 മുതൽ നവംബർ 21 വരെയാണ് പത്തൊമ്പതാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്.
വ്യോമയാന മേഖലയിൽ ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു എയർഷോ ആണിത്. ഇത്തവണത്തെ ദുബായ് എയർഷോയിൽ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന, ബഹിരാകാശ, പ്രതിരോധ മേഖലകളിലെ ആയിരത്തി അഞ്ഞൂറിലധികം കമ്പനികൾ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
‘ദി ഫ്യുച്ചർ ഈസ് ഹിയർ’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഈ പ്രദർശനം ഒരുക്കുന്നത്. സന്ദർശകർക്ക് വ്യോമയാന, ബഹിരാകാശ മേഖലകളിൽ നിന്നുള്ള അതിനൂതന സാങ്കേതികവിദ്യകൾ, പുത്തൻ ആശയങ്ങൾ മുതലായവ അടുത്തറിയുന്നതിന് ദുബായ് എയർഷോ അവസരമൊരുക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ഓളം അത്യാധുനിക കൊമേർഷ്യൽ, മിലിറ്ററി വിമാനങ്ങൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഏതാണ്ട് 18-ഓളം ദേശീയ പവലിയനുകളുള്ള ഇത്തവണത്തെ ദുബായ് എയർഷോയിൽ ഏതാണ്ട് 148,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

