അൽ ഐൻ പുസ്തകമേളയുടെ പതിനാറാമത് പതിപ്പ് 2025 നവംബർ 24, തിങ്കളാഴ്ച ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Hazza bin Zayed… Mohammed bin Hamdan bin Zayed has inaugurated the 16th Al Ain Book Festival, organised by @AbuDhabiALC at Al Ain Square – Hazza bin Zayed Stadium and other locations including Qasr Al Muwaiji and educational institutions in Al Ain Region. pic.twitter.com/lDvLBG5ciN
— مكتب أبوظبي الإعلامي (@ADMediaOffice) November 24, 2025
അബുദാബി അറബിക് ലാംഗ്വേജ് സെന്റർ (ALC) നടത്തുന്ന ഈ പുസ്തകമേള അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലും, അൽ ഐൻ നഗരത്തിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും വെച്ചാണ് സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ നവംബർ 30 വരെ നീണ്ട് നിൽക്കും.

അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയ്ഖ് മുഹമ്മദ് ബിൻ ഹംദാൻ ബിൻ സായിദാണ് പതിനാറാമത് അൽ ഐൻ പുസ്തകമേള ഉദ്ഘാടനം ചെയ്തത്.

ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിന് പുറമെ ഖസ്ർ അൽ മുവൈജി ഉൾപ്പടെയുള്ള അൽ ഐനിലെ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിലും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതിനാറാമത് അൽ ഐൻ പുസ്തകമേളയുടെ ഭാഗമായുള്ള പരിപാടികൾ അരങ്ങേറുന്നതാണ്. സന്ദർശകർക്ക് വളരെ മികച്ച സാംസ്കാരിക അനുഭവങ്ങൾ ഒരുക്കുന്ന രീതിയിലാണ് അൽ ഐൻ പുസ്തകമേള 2025 സംഘടിപ്പിക്കുന്നത്.
220 പ്രദർശകരാണ് ഇത്തവണത്തെ അൽ ഐൻ പുസ്തകമേളയിൽ പങ്കെടുക്കുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ ഇത്തവണത്തെ അൽ ഐൻ പുസ്തകമേളയിൽ ഉൾപ്പെടുത്തുന്നതാണ്.
അറബിക് ഭാഷയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും, വായന പ്രോത്സാഹിപ്പിക്കുന്നതിനും, എമിറാത്തി സർഗ്ഗശക്തിയെ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ALC ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ അൽ ഐൻ പുസ്തകമേളയുടെ ഭാഗമായി ഏതാണ്ട് 200-ൽ പരം പരിപാടികൾ അരങ്ങേറുന്നതാണ്.
ഇതിൽ സാംസ്കാരിക പ്രഭാഷണങ്ങൾ, കലാപരിപാടികൾ, പൈതൃകം ഉയർത്തിക്കാട്ടുന്ന കലാപ്രദർശനങ്ങൾ, കുട്ടികളുടെ പരിപാടികൾ മുതലായവ ഉൾപ്പെടുന്നു.
നേരത്തെ ‘അൽ ഐൻ ബുക്ക് ഫെയർ’ എന്ന പേരിൽ നടത്തി വന്നിരുന്ന ഈ പുസ്തകമേള പതിമൂന്നാമത് പതിപ്പ് മുതൽ ‘അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ’ (AABF) എന്ന പേരിലാണ് നടത്തുന്നത്.
Cover Image: Abu Dhabi Media Office.

