യു എ ഇ സഹിഷ്ണുത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അൽ ഐൻ പുസ്തകമേള സന്ദർശിച്ചു. 2025 നവംബർ 25-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
نهيان بن مبارك يزور مهرجان العين للكتاب 2025، الذي ينظِّمه مركز أبوظبي للغة العربية، ويُشيد ببرنامج المهرجان الغني بالفعاليات والأنشطة وورش العمل، مؤكداً أهمية الحدث في تعزيز الإبداع، وبناء مجتمع يرتكز على المعرفة والثقافة. pic.twitter.com/N5YZ8k3T8u
— مكتب أبوظبي الإعلامي (@ADMediaOffice) November 25, 2025
അൽ ഐൻ പുസ്തകമേളയുടെ വേദിയിലെത്തിയ നഹ്യാൻ ബിൻ മുബാറക് ബുക്ക് ഫെയറിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.

വിവിധ പ്രസാധകരുടെ സ്റ്റാളുകളും, സാംസ്കാരിക പവലിയനുകളും സന്ദർശിച്ച അദ്ദേഹം ഏറ്റവും പുതിയ പുസ്തകങ്ങൾ അവലോകനം ചെയ്തു.

അൽ ഐൻ പുസ്തകമേളയുടെ പതിനാറാമത് പതിപ്പ് 2025 നവംബർ 24, തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
അബുദാബി അറബിക് ലാംഗ്വേജ് സെന്റർ (ALC) നടത്തുന്ന ഈ പുസ്തകമേള അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലും, അൽ ഐൻ നഗരത്തിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും വെച്ചാണ് സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ നവംബർ 30 വരെ നീണ്ട് നിൽക്കും.
ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിന് പുറമെ ഖസ്ർ അൽ മുവൈജി ഉൾപ്പടെയുള്ള അൽ ഐനിലെ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിലും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതിനാറാമത് അൽ ഐൻ പുസ്തകമേളയുടെ ഭാഗമായുള്ള പരിപാടികൾ അരങ്ങേറുന്നതാണ്. സന്ദർശകർക്ക് വളരെ മികച്ച സാംസ്കാരിക അനുഭവങ്ങൾ ഒരുക്കുന്ന രീതിയിലാണ് അൽ ഐൻ പുസ്തകമേള 2025 സംഘടിപ്പിക്കുന്നത്.
Cover Image: Abu Dhabi Media Office.

