യു എ ഇ: നികുതി നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ മാറ്റങ്ങൾ വരുത്തുന്നു

featured GCC News

രാജ്യത്തെ നികുതി നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു. 2025 നവംബർ 29-നാണ് യു എ ഇ ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, യു എ ഇയിലെ ഫെഡറൽ ഡിക്രീ നിയമം ’28/ 2022′-ലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇ ധനകാര്യ മന്ത്രാലയം ഏതാനം നികുതി നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്ന ’17/ 2025′ എന്ന പുതിയ ഫെഡറൽ ഡിക്രീ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ഭേദഗതികൾ 2026 ജനുവരി 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്. നികുതി റിട്ടേണുകൾ, ഓഡിറ്റ് നടപടികൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, നികുതിദായകരുടെ അവകാശങ്ങൾ കൂടുതൽ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.