യു എ ഇയുടെ അമ്പത്തിനാലാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന സന്ദർശകരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) സ്വാഗതം ചെയ്തു.
Dubai Airports and the General Directorate of Identity and Foreigners Affairs – Dubai welcome all passengers arriving at the emirate’s airports with a commemorative ‘Zayed and Rashid’ passport stamp that captures the spirit of the 54th Eid Al Etihad celebrations, as part of the… pic.twitter.com/K0tJlAgFZ7
— Dubai Media Office (@DXBMediaOffice) December 3, 2025
രാജ്യത്തിന്റെ ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ‘സായിദ് ആൻഡ് റാഷിദ്’ ലോഗോ ഉൾപ്പെടുത്തിയിട്ടുളള പാസ്സ്പോർട്ട് സ്റ്റാമ്പാണ് GDRFA സന്ദർശകരുടെ പാസ്പോർട്ടിൽ പതിപ്പിക്കുന്നത്.

യു എ ഇയുടെ സ്ഥാപക പിതാക്കളോടുള്ള ബഹുമാനസൂചകമായാണ് ‘സായിദ് ആൻഡ് റാഷിദ്’ ലോഗോ ഉപയോഗിക്കുന്നത്.
ബ്രാൻഡ് ദുബായിയുടെ നേതൃത്വത്തിലാണ് ഈ ലോഗോ ഒരുക്കിയിരിക്കുന്നത്. ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവരുടെ പൈതൃകത്തിന്റെ ആഘോഷമെന്ന രീതിയിലാണിത്.
യു എ ഇ എന്ന രാജ്യം മുന്നോട്ട് വെക്കുന്ന ആശയം സന്ദർശകരിലേക്ക് പകർന്ന് നല്കുന്നതിനായാണ് ഇത്തരം ഒരു പാസ്സ്പോർട്ട് സ്റ്റാമ്പ്.
Cover Image: Dubai Media Office.

