ഒമാൻ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ 4-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2025 ഡിസംബർ 5, വെള്ളി, ഡിസംബർ 6, ശനി എന്നീ ദിവസങ്ങളിൽ ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മുസന്ദം ഗവർണറേറ്റിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.