31-മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു

featured GCC News

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 31-മത് പതിപ്പിന് തുടക്കമായി. 2025 ഡിസംബർ 5, വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചത്.

ഈ വർഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമിട്ട് കൊണ്ട് അതിഗംഭീരമായ ഡ്രോൺ ഷോ, വിസ്മയകരമായ വർണ്ണക്കാഴ്ച്ചകൾ, എന്നിവ അരങ്ങേറി. DSF-ന്റെ ഇത്തവണത്തെ സീസൺ 2025 ഡിസംബർ 5 മുതൽ 2026 ജനുവരി 11 വരെ വരെ നീണ്ട് നിൽക്കും.

ഷോപ്പിംഗ് ഉത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, JBR എന്നിവിടങ്ങളിൽ അതിനൂതനമായ ഡ്രോണുകൾ മായിക ആകാശക്കാഴ്ചകളൊരുക്കി. ആയിരത്തിലധികം എൽഇഡി ഡ്രോണുകളാണ് ഈ ഷോയിൽ പങ്കെടുത്തത്.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവും, അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്നു. DSF മുഴുവൻ കുടുംബാംഗങ്ങൾക്കും ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നു.