എയർപോർട്ടിൽ നിന്നുള്ള ടാക്സി സേവനങ്ങൾ പുതിയ ടാക്സി സ്റ്റേഷനിലേക്ക് മാറ്റുന്നതായി ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി. 2025 ഡിസംബർ 7-നാണ് ഒമാൻ എയർപോർട്ട്സ് യാത്രികരെ ഇക്കാര്യം അറിയിച്ചത്.
Dear Passengers,
— مطارات عُمان (@OmanAirports) December 7, 2025
Airport Taxi Services have been relocated to Level 0, effective 7 December 2025.
Please follow the updated signs to the Taxi Services Counter and the new Taxi Station. pic.twitter.com/Q8i0sWbRlj
ഈ അറിയിപ്പ് പ്രകാരം 2025 ഡിസംബർ 7 മുതൽ എല്ലാ എയർപോർട്ട് ടാക്സി സേവനങ്ങളും ‘ലെവൽ 0’-ൽ നിന്നായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ടാക്സി സ്റ്റേഷൻ, ടാക്സി സർവീസ് കൌണ്ടർ എന്നിവ കണ്ടെത്തുന്നതിനുള്ള അടയാളബോർഡുകൾ എയർപോർട്ടിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Cover Image: @OmanAirports

