അൽ ഐൻ വിന്റർലാൻഡ് തുറന്നു

featured GCC News

അൽ ഐൻ വിന്റർലാൻഡ് തുറന്നു. 2025 ഡിസംബർ 26-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അൽ ഐൻ മേഖലയിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ശൈത്യകാല ഗെയിംസ് ഇവന്റ് ഒരുക്കിയിരിക്കുന്നത്. അൽ ഐൻ വിന്റർലാൻഡ് 2026 ജനുവരി 15-ന് അവസാനിക്കും.

Source: Abu Dhabi Media Office.

എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും ആസ്വദിക്കാനാകുന്ന കായികവിനോദങ്ങളും, പരിപാടികളും ഉൾപ്പെടുത്തിയാണ് അൽ ഐൻ വിന്റർലാൻഡ് ഒരുക്കിയിരിക്കുന്നത്.

Source: Abu Dhabi Media Office.

അൽ ഐൻ മേഖലയിലെ വിനോദ, കായിക സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.