ഒമാൻ: 2026-ലെ ദേശീയ പൊതു അവധി ദിനങ്ങൾ സംബന്ധിച്ച അറിയിപ്പ്

featured GCC News

2026-ലെ ദേശീയ പൊതു അവധി ദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ അറിയിപ്പ് നൽകി. 2025 ഡിസംബർ 28-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാനിലെ ദേശീയ, മതപരമായ അവധി ദിനങ്ങൾ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകുന്നതിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകിയ സാഹചര്യത്തിലാണിത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന അവധി ദിനങ്ങൾ സംബന്ധിച്ചാണ് ഒമാൻ അധികൃതർ അറിയിപ്പ് നൽകിയിരിക്കുന്നത്:

  • 2026 ജനുവരി 15 – സുൽത്താന്റെ സ്ഥാനാരോഹണ ദിനം.
  • 2026 ജനുവരി 18 – ഇസ്രാഅ് മിഅ്റാജ്
  • 2026 ജൂൺ 18 – ഹിജ്‌രി പുതുവർഷം
  • 2026 നവംബർ 25, 26 – നാഷണൽ ഡേ അവധി.
  • 2026 ഓഗസ്റ്റ് 27 – നബിദിനം.

ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ എന്നിവയുമായി ബന്ധപ്പെട്ട അവധി ദിനങ്ങൾ സംബന്ധിച്ച് മാസപ്പിറവി ദൃശ്യമാകുന്നത് പ്രകാരം പിന്നീട് അറിയിപ്പ് നൽകുന്നതാണ്.