ദുബായ്: മുഷ്‌രിഫ് നാഷണൽ പാർക്കിൽ കുട്ടികൾക്കായുള്ള പ്രത്യേക സൈക്കിൾ പാത തുറന്നു

featured GCC News

മുഷ്‌രിഫ് നാഷണൽ പാർക്കിലെ മുഷ്‌രിഫ് ഹബ്ബിൽ കുട്ടികൾക്കായുള്ള ഒരു പ്രത്യേക സൈക്കിൾ പാത തുറന്ന് കൊടുത്തു. 2025 ഡിസംബർ 28-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

യങ്ങ് റേഞ്ചേഴ്സ് സൈക്ലിംഗ് ട്രെയിൽ എന്ന ഈ പാത ദുബായ് മുനിസിപ്പാലിറ്റിയാണ് ഒരുക്കിയിരിക്കുന്നത്.

പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ പ്രത്യേക പാത ഒരുക്കിയിരിക്കുന്നത്. ഈ പാർക്കിലെ വന ഭൂപ്രകൃതിയിലൂടെ ഒരുക്കിയിരിക്കുന്ന ഈ സൈക്കിൾ പാതയുടെ നീളം 1.5 കിലോമീറ്ററാണ്.