ബഹ്‌റൈൻ: പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ച് കൊണ്ട് ബഹ്‌റൈൻ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2025 ഡിസംബർ 29-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2025 ഡിസംബർ 30 മുതൽ ഈ പുതുക്കിയ ഇന്ധന വില ബഹ്‌റൈനിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ബഹ്‌റൈനിലെ പുതുക്കിയ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 0.265 ദിനാർ.
  • പ്രീമിയം 95 – ലിറ്ററിന് 0.235 ദിനാർ.
  • റെഗുലർ 91 – ലിറ്ററിന് 0.220 ദിനാർ.
  • ഡീസൽ – ലിറ്ററിന് 0.200 ദിനാർ.