സൗദി അറേബ്യയിലെ എഞ്ചിനീയറിംഗ്, പ്രൊക്യൂർമെൻറ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ തീരുമാനിച്ചു. 2026 ജനുവരി 4-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
خطوة استراتيجية بالشراكة مع @saudimomrah تُعزز حضور الكفاءات الوطنية في المهن الهندسية بالقطاع الخاص؛ بما يُسهم في تطور سوق العمل وتنوّع الفرص الوظيفية النوعية. pic.twitter.com/ce3N7cVv7F
— وزارة الموارد البشرية والتنمية الاجتماعية (@HRSD_SA) January 4, 2026
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രീതിയിലാണ് സ്വദേശിവത്കരണ തോത് ഉയർത്തുന്നതെന്ന് MHRSD വ്യക്തമാക്കിയിട്ടുണ്ട്:
- എഞ്ചിനീയറിംഗ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണത്തിന്റെ തോത് 30 ശതമാനമായി ഉയർത്തുന്നതാണ്. ഇതോടൊപ്പം സ്വകാര്യ, നോൺ-പ്രോഫിറ്റ് മേഖലകളിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരായ എൻജിനീയർമാരുടെ കുറഞ്ഞ വേതനം 8000 റിയാലാക്കി നിജപ്പെടുത്തുന്നതിനും MHRSD തീരുമാനിച്ചിട്ടുണ്ട്. ആർക്കിടെക്ട്, ഇൻഡസ്ട്രിയൽ എൻജിനീയർ, പവർ ജനറേഷൻ എൻജിനീയർ തുടങ്ങി 46 എഞ്ചിനീയറിങ് പദവികളിലായി അഞ്ചോ അതിലധികമോ ജീവനക്കാർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുന്നത്.
- പ്രൊക്യൂർമെൻറ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണത്തിന്റെ തോത് 70 ശതമാനമായി ഉയർത്തുന്നതാണ്. പ്രൊക്യൂർമെൻറ് മാനേജർ, കോൺട്രാക്ടസ് മാനേജർ, വെയർഹൗസ് കീപ്പർ തുടങ്ങി 12 പ്രൊക്യൂർമെൻറ് പദവികളിലായി മൂന്നോ അതിലധികമോ ജീവനക്കാർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുന്നത്.
Cover Image: Pixabay.

