ഈ വാരാന്ത്യത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2026 ജനുവരി 8-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
حالة الطقس المتوقعة لعطلة نهاية الأسبوع #قطر#أرصاد_قطر
— أرصاد قطر (@qatarweather) January 8, 2026
Weather forecast for the weekend#Qatar#qatarweathe pic.twitter.com/2JGii2AKLC
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2026 ജനുവരി 10 വരെ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നതാണ്. ഈ കാലയളവിൽ ദിനം തോറും രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതാണ്.
ജനുവരി 9-ന് രാത്രി 3 മുതൽ 13 നോട്ട് വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ കാറ്റ് വീശാനിടയുള്ളതായിനാൽ അന്തരീക്ഷ താപനില ഗണ്യമായി താഴുന്നതാണ്. കടലിൽ 2 മുതൽ 4 അടി വരെ ഉയരത്തിലുള്ള തിരമാലകൾ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
Cover Image: @qatarweather.

