ഇന്റർസെക് (INTERSEC) വാണിജ്യ പ്രദർശനത്തിന്റെ ഇരുപത്തേഴാമത് പതിപ്പ് 2026 ജനുവരി 12-ന് ദുബായിൽ ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Mansoor bin Mohammed opens the 27th edition of Intersec, the world’s leading exhibition for security, safety and fire protection. The event, being held at the Dubai World Trade Centre, runs until 14 January. pic.twitter.com/HEGZyMfdMv
— Dubai Media Office (@DXBMediaOffice) January 12, 2026
ദുബായ് പോർട്സ് ആൻഡ് ബോർഡർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇന്റർസെക് 2026 ഉദ്ഘാടനം ചെയ്തത്.

സെക്യൂരിറ്റി, സേഫ്റ്റി, ഫയർ പ്രൊട്ടക്‌ഷൻ മേഖലയിൽ ആഗോളതലത്തിൽ തന്നെയുള്ള പ്രധാനപ്പെട്ട പ്രദർശനങ്ങളിലൊന്നാണിത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ വാണിജ്യ പ്രദർശനം സംഘടിപ്പിക്കുന്നത്.
2026 ജനുവരി 12-ന് ആരംഭിക്കുന്ന ഇത്തവണത്തെ ഇന്റർസെക് പ്രദർശനം 2026 ജനുവരി 14 വരെ നീണ്ട് നിൽക്കും. അറുപതിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള 1200-ലധികം പ്രദർശകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.
സുരക്ഷാ മേഖലയിലെ ഏറ്റവും സമഗ്രമായ പ്രദർശനമായ ഇന്റർസെക് 2026-ൽ ഈ മേഖലയിലെ നൂതനമായ ഉത്പന്നങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതാണ്. സെക്യൂരിറ്റി, സേഫ്റ്റി, ഫയർ പ്രൊട്ടക്‌ഷൻ മേഖലകളിലെ പ്രാദേശികവും, അന്തർദേശീയ തലത്തിലുമുള്ള ഏറ്റവും വലിയ സ്വകാര്യ കമ്പനികളും, സർക്കാർ സ്ഥാപനങ്ങളും ഇതിൽ പങ്കെടുക്കുന്നതാണ്.
Cover Image: Dubai Media Office.

