ഒമാൻ: മാർച്ച് 1 മുതൽ ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തുന്നു

featured GCC News

2026 മാർച്ച് 1 മുതൽ ഒമാനിൽ ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തുന്നു. ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2026 മാർച്ച് 1 മുതൽ ഒമാനിൽ ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തുന്നതിനും, ഇതുമായി ബന്ധപ്പെട്ട എക്സ്പോർട്ട് പെർമിറ്റുകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവെക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം ബാധകമായിരിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

പ്രാദേശിക മാലിന്യ സംസ്കരണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും, മാലിന്യ സംസ്കരണ മേഖലയുടെ വികസനം ഉറപ്പ് വരുത്തുന്നതിനും , അതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.