ഒമാൻ: വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

GCC News

രാജ്യത്തിൻറെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജനുവരി 19-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിൽ 2026 ജനുവരി 20-ന് വൈകീട്ട് മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്. ഈ കാലാവസ്ഥാ സാഹചര്യം അടുത്ത ഏതാനം ദിവസങ്ങളിൽ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ കാലയളവിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.