ഖത്തർ: പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നു

GCC News

ബു ഹമൗർ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

2026 ജനുവരി 24-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2026 ജനുവരി 25 മുതൽ അൽ സുഡാൻ സ്റ്റേഷനിൽ നിന്നുള്ള ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നതാണ്. അൽ സുഡാൻ സ്റ്റേഷന്റെ എക്സിറ്റ് 1-ൽ നിന്ന് ആരംഭിക്കുന്ന M318 എന്ന ഈ മെട്രോലിങ്ക് ബസ് റൂട്ട് ബു ഹമൗർ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതാണ്.