ലൂവർ അബുദാബി മ്യൂസിയത്തിൽ ‘പിക്കാസോ, ദി ഫിഗർ’ പ്രദർശനം ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
.@LouvreAbuDhabi, in partnership with the Musée national Picasso-Paris and France Muséums, has launched Picasso, the Figure exhibition. Held until 31 May 2026, the exhibition traces Picasso’s treatment of figuration, from his early experimental pieces, to his late masterpieces. pic.twitter.com/bUYytcKpUO
— مكتب أبوظبي الإعلامي (@ADMediaOffice) January 24, 2026
മുസീ നാഷണൽ പിക്കാസോ-പാരീസ്, ഫ്രാൻസ് മ്യൂസിയംസ് എന്നിവയുമായി സഹകരിച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.

പാബ്ലോ പിക്കാസോയുടെ ശിൽപകല, ചിത്രകല എന്നിവയെ ഈ പ്രദർശനത്തിലൂടെ സന്ദർശകർക്ക് മുൻപിലെത്തിക്കുന്നു. ഈ പ്രദർശനം 2026 മെയ് 31 വരെ നീണ്ട് നിൽക്കും.
പിക്കാസോയുടെ ആദ്യകാല പരീക്ഷണാത്മക കൃതികൾ മുതൽ പിൽക്കാല മാസ്റ്റർപീസുകൾ വരെ അവലോകനം ചെയ്ത് കൊണ്ട് ആലങ്കാരിക ചിത്രങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപനം ഈ പ്രദർശനത്തിലൂടെ അനാവരണം ചെയ്യുന്നു.

