ഒമാൻ: മസ്കറ്റ് നൈറ്റ്സ് സമാപിച്ചു

GCC News

ഈ വർഷത്തെ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ സമാപിച്ചു. 2026 ജനുവരി 31-നാണ് ‘മസ്കറ്റ് നൈറ്റ്സ്’ സമാപിച്ചത്.

2026 ജനുവരി 1-നാണ് ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ ആരംഭിച്ചത്. ഈ മേളയുടെ ഭാഗമായി വിവിധ സാംസ്കാരിക, കായിക, കലാ പ്രദർശനങ്ങൾ അരങ്ങേറി.

മസ്കറ്റ് ഗവർണറേറ്റിലെ വിനോദസഞ്ചാര, സാംസ്കാരിക, സാമ്പത്തിക മേഖലകൾക്ക് പുത്തൻ ഉണർവ് നൽകുന്നത് ലക്ഷ്യമിട്ടാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിച്ചത്. ഖുറം നാച്ചുറൽ പാർക്ക്, സീബ് ബീച്ച്, അൽ അമീറത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഖുറയ്യത്, വാദി അൽ ഖൗദ്, റോയൽ ഓപ്പറ ഹൗസ്, വിവിധ ഷോപ്പിംഗ് മാളുകൾ തുടങ്ങി ഒന്നിലധികം വേദികളായിലായാണ് ‘മസ്കറ്റ് നൈറ്റ്സ്’ നടത്തിയത്.

ഈ മേളയിൽ പങ്കെടുക്കുന്നതിനായി അൽ അമീറത് പാർക്കിൽ മാത്രം നാല്‌ ലക്ഷത്തിലധികം സന്ദർശകരെത്തിയിരുന്നു.