സർക്കാർ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 5-നാണ് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#ديوان_الخدمة_المدنية تعميم رقم (2)
— ديوان الخدمة المدنية (@Csc_Kw) February 5, 2026
لسنة 2026 بشأن مواعيد العمل في شهر
رمضان المبارك . pic.twitter.com/epPaRMYXef
ഈ അറിയിപ്പ് പ്രകാരം, റമദാനിൽ സർക്കാർ ജീവനക്കാരുടെ പ്രതിദിന പ്രവർത്തിസമയം നാലര മണിക്കൂറാക്കി ചുരുക്കി നൽകിയിട്ടുണ്ട്.
ഫ്ലെക്സിബിൾ സമയക്രമം അനുസരിച്ച് പകൽ ഷിഫ്റ്റിൽ തൊഴിലെടുക്കുന്നവരുടെ പ്രവർത്തിസമയം രാവിലെ 8:30 മുതൽ 10:30 വരെയുള്ള കാലയളവിൽ ആരംഭിക്കുന്നതാണ്. ജീവനക്കാർക്ക് ഈ സമയത്തിനിടയിൽ തങ്ങളുടെ പ്രവർത്തനസമയക്രമം ക്രമീകരിച്ച് കൊണ്ട് ജോലിയിൽ പ്രവേശിക്കാവുന്നതും നാലര മണിക്കൂർ പ്രവർത്തി ചെയ്യാവുന്നതുമാണ്.
വൈകീട്ടത്തെ ഷിഫ്റ്റ് 6:45-ന് ശേഷമായിരിക്കും ആരംഭിക്കുന്നത്. വനിതാ ജീവനക്കാർക്ക് 15 മിനിറ്റ് വീതമുള്ള രണ്ട് ഇളവുകളും അനുവദിച്ചിട്ടുണ്ട്.

