റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2026 ഫെബ്രുവരി 12-നാണ് MoHRE ഇക്കാര്യം അറിയിച്ചത്.
The Ministry of Human Resources and Emiratisation has announced a reduction of two hours per day from the regular working hours for private sector employees during the Holy Month of Ramadan.
— وزارة الموارد البشرية والتوطين (@MOHRE_UAE) February 12, 2026
Private sector companies may also apply flexible or remote working arrangements within… pic.twitter.com/Ft9Tob0LfY
ഈ തീരുമാനം രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇത് നടപ്പിലാക്കുന്നതിനായി, തൊഴിൽ മേഖലയിലെ സാഹചര്യങ്ങൾ അനുസരിച്ച്, ജോലി സമയം കുറയ്ക്കുകയോ, റിമോട്ട് വർക്കിങ്ങ് അനുവദിക്കുകയോ ചെയ്യാവുന്നതാണ്.
Cover Image: @MOHRE_UAE.

