മാസപ്പിറവി ദൃശ്യമായി; യു എ ഇ, സൗദി അറേബ്യ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് ഫെബ്രുവരി 18-ന്

GCC News

യു എ ഇ, സൗദി അറേബ്യ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് 2026 ഫെബ്രുവരി 18, ബുധനാഴ്ചയായിരിക്കും. മാസപ്പിറവി ദൃശ്യമായതായി ഈ രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

യു എ ഇയിൽ റമദാൻ ഒന്ന് 2026 ഫെബ്രുവരി 18, ബുധനാഴ്ചയായിരിക്കുമെന്ന് രാജ്യത്തെ മൂൺ സൈറ്റിങ്ങ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 17-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2026 ഫെബ്രുവരി 18, ബുധനാഴ്ച റമദാൻ ആരംഭിക്കുമെന്ന് സൗദി സുപ്രീം കോർട്ട് അറിയിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 17-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തർ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്.

ഒമാനിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19, വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി 2026 ഫെബ്രുവരി 11-ന് അറിയിച്ചിട്ടുണ്ട്.