എമിറേറ്റിലെ റോഡുകളിൽ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. 2026 ഫെബ്രുവരി 22-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#أخبارنا | #شرطة_أبوظبي تعزز وعي مستخدمي "الدراجات الكهربائية" بالقيادة الآمنة .
— شرطة أبوظبي (@ADPoliceHQ) February 22, 2026
نفذت إدارة المرور والدوريات الأمنية بقطاع العمليات المركزية في شرطة أبوظبي مبادرة توعوية ميدانية استهدفت مستخدمي الدراجات الكهربائية «السكوترات» في جزيرة أبوظبي، وذلك بالتعاون مع الشريك الاستراتيجي… pic.twitter.com/diVstN55kG
ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ നേരിട്ടുള്ള ബോധവത്കരണ നടപടികളാണ് പോലീസ് നടത്തുന്നത്.
ഇ-സ്കൂട്ടർ സുരക്ഷിതമായി ഉപയോഗിക്കുന്നത് സംബന്ധിച്ച അവബോധം വളർത്തുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, എമിറേറ്റിൽ ഉടനീളം ഇ-സ്കൂട്ടറുകൾ സുരക്ഷിതമായ രീതിയിൽ റൈഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, അപകടങ്ങൾ തടയുന്നതിനും ഈ പ്രചാരണ പരിപാടിയിലൂടെ പോലീസ് ലക്ഷ്യമിടുന്നു.
അബുദാബി പൊലീസിന് കീഴിലുള്ള ട്രാഫിക് ആൻഡ് പട്രോൾസിന്റെ നേതൃത്വത്തിലാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. അബുദാബി മൊബിലിറ്റിയുമായി സഹകരിച്ചാണ് ഈ ബോധവത്കരണ പരിപാടികൾ നടത്തുന്നത്.

