യു എ ഇ: സർക്കാർ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 23-നാണ് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ പൊതുമേഖലയിൽ 2026 മാർച്ച് 19 മുതൽ മാർച്ച് 22 വരെ ഈദുൽ ഫിത്തർ അവധിയായിരിക്കും.

അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ പ്രവർത്തനങ്ങൾ 2026 മാർച്ച് 23 മുതൽ പുനരാരംഭിക്കുന്നതാണ്.