യു എ ഇ: അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടർ പ്രഖ്യാപിച്ചു

featured GCC News

2026-2027 അധ്യയന വർഷമുൾപ്പടെ മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടറിനു യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. 2026 ഫെബ്രുവരി 24-നാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള 2026-2027, 2027-2028, 2028-2029 എന്നീ മൂന്ന് അധ്യയന വർഷങ്ങളിലെ കലണ്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ദീർഘകാല വിദ്യാഭ്യാസ ആസൂത്രണത്തെ പിന്തുണയ്ക്കുന്നതിനായാണ് യു എ ഇ മൂന്ന് വർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലുടനീളം സ്ഥിരത ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും നേരത്തെ തയ്യാറെടുക്കുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനാണ് ഈ നീക്കം.

2026-2027 അധ്യയന വർഷത്തെ കലണ്ടർ:

  • 2026 ഓഗസ്റ്റ് 31 – അധ്യയന വർഷം ആരംഭിക്കുന്ന തീയതി.
  • മിഡ് ടേം ബ്രേക്ക് – 2026 ഒക്ടോബർ 12 മുതൽ ഒക്ടോബർ 18 വരെ. ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 19-ന് അധ്യയനം പുനരാരംഭിക്കും.
  • വിന്റർ ബ്രേക്ക് – 2026 ഡിസംബർ 14 മുതൽ 2027 ജനുവരി 3 വരെ. ഇടവേളയ്ക്ക് ശേഷം 2027 ജനുവരി 4-ന് അധ്യയനം പുനരാരംഭിക്കും.
  • സ്പ്രിംഗ് ബ്രേക്ക് – 2027 ഏപ്രിൽ 5 മുതൽ ഏപ്രിൽ 11 വരെ. ഇടവേളയ്ക്ക് ശേഷം 2027 ഏപ്രിൽ 12-ന് അധ്യയനം പുനരാരംഭിക്കും.
  • 2027 ജൂലൈ 2 – അധ്യയന വർഷത്തിലെ അവസാന പ്രവർത്തിദിനം.

2027-2028 അധ്യയന വർഷത്തെ കലണ്ടർ:

  • 2027 ഓഗസ്റ്റ് 30 – അധ്യയന വർഷം ആരംഭിക്കുന്ന തീയതി.
  • മിഡ് ടേം ബ്രേക്ക് – 2027 ഒക്ടോബർ 11 മുതൽ ഒക്ടോബർ 17 വരെ. ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 18-ന് അധ്യയനം പുനരാരംഭിക്കും.
  • വിന്റർ ബ്രേക്ക് – 2027 ഡിസംബർ 13 മുതൽ 2028 ജനുവരി 2 വരെ. ഇടവേളയ്ക്ക് ശേഷം 2028 ജനുവരി 3-ന് അധ്യയനം പുനരാരംഭിക്കും.
  • സ്പ്രിംഗ് ബ്രേക്ക് – 2028 മാർച്ച് 27 മുതൽ ഏപ്രിൽ 2 വരെ. ഇടവേളയ്ക്ക് ശേഷം 2028 ഏപ്രിൽ 3-ന് അധ്യയനം പുനരാരംഭിക്കും.
  • 2028 ജൂൺ 30 – അധ്യയന വർഷത്തിലെ അവസാന പ്രവർത്തിദിനം.

2028-2029 അധ്യയന വർഷത്തെ കലണ്ടർ:

  • 2028 ഓഗസ്റ്റ് 28 – അധ്യയന വർഷം ആരംഭിക്കുന്ന തീയതി.
  • മിഡ് ടേം ബ്രേക്ക് – 2028 ഒക്ടോബർ 16 മുതൽ ഒക്ടോബർ 22 വരെ. ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 23-ന് അധ്യയനം പുനരാരംഭിക്കും.
  • വിന്റർ ബ്രേക്ക് – 2028 ഡിസംബർ 11 മുതൽ 2029 ജനുവരി 1 വരെ. ഇടവേളയ്ക്ക് ശേഷം 2029 ജനുവരി 2-ന് അധ്യയനം പുനരാരംഭിക്കും.
  • സ്പ്രിംഗ് ബ്രേക്ക് – 2029 മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെ. ഇടവേളയ്ക്ക് ശേഷം 2029 ഏപ്രിൽ 2-ന് അധ്യയനം പുനരാരംഭിക്കും.
  • 2029 ജൂൺ 29 – അധ്യയന വർഷത്തിലെ അവസാന പ്രവർത്തിദിനം.